കൊച്ചി : അന്തര്‍സംസ്ഥാന മോഷ്ടാവ് ഒഡീഷ സ്വദേശി പ്രകാശ് കുമാര്‍ സാഹു (38) കവര്‍ച്ചാശ്രമത്തിനിടെ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായി.ആന്ധ്രാ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ലിസ്റ്റിലുള്ളയാളാണ്.എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപത്തെ വീട് കുത്തിത്തുറക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെ കണ്ട് ഓടിയപ്പോള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സമീപത്തെ മറ്റുചില വീടുകളിലും മോഷണശ്രമം നടത്തിയിരുന്നു. പൊലീസ് പിടികൂടിയപ്പോള്‍ സംസാരശേഷിയില്ലാത്തയാളെ പോലെ അഭിനയിക്കുകയായിരുന്നു.
തെലങ്കാനയിലും ഗോവയിലും കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചകേസില്‍ സാഹു അറസ്റ്റിലായിട്ടുണ്ട്. മരടില്‍ വാഹനമോഷണക്കേസും എല്‍.ഐ.സി ഓഫീസില്‍ നിന്ന് പണം അപഹരിച്ച കേസുമുണ്ട്. സെന്‍ട്രല്‍ സ്‌റ്റേഷനിലും രണ്ട് മോഷണക്കേസുകളുണ്ട്. ആലപ്പുഴയില്‍ വീട് കുത്തിത്തുറന്ന് മോഷണം, കൊല്ലത്ത് ഒരുവീട്ടില്‍ നിന്ന് 17 പവന്‍ മോഷണം, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്ന് പണാപഹരണം എന്നിങ്ങനെയും കേസുകളുണ്ട്.