കുവൈറ്റ് : കുവൈറ്റില്‍ തമിഴ്നാട് സ്വദേശിനിയെയും രണ്ട് കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ചിദംബരം കടലൂര്‍ സ്വദേശി അഖില കാര്‍ത്തികേയന്‍, മക്കളായ ജീവിതേഷ്, യാഴിനി എന്നിവരാണ് മരിച്ചത്.കുട്ടികളെ കൊലപ്പെടുത്തി അഖില ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. ഫഹാഹീലില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് അഖില മരിച്ചത്. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എഞ്ചിനീയറിങ് ബിരുദധാരിയായ അഖില വര്‍ഷങ്ങളായി കുടുംബത്തൊടൊപ്പം കുവൈത്തിലാണ് കഴിയുന്നത്. ഭര്‍ത്താവ് കാര്‍ത്തികേയന്‍ ഓയില്‍ മേഖലയില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയാണ്. പ്രവാസി സമൂഹത്തെ ഞെട്ടിച്ച ദാരുണ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.