കോട്ടയം : അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.മാരൂര്‍ സ്വദേശി സുജാതയാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ഇവരെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമിച്ചത്.മരിച്ച സുജാതയുടെ മക്കള്‍ കാപ്പ കേസില്‍ അടക്കം പ്രതികളാണ്.മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീടുകയറി അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മരിച്ച സുജാതയുടെ രണ്ടു മക്കള്‍ കഴിഞ്ഞദിവസം പ്രദേശത്തെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. ഇതിന് പ്രതികാരം ചോദിക്കാനായി എത്തിയവരാണ് സുജാതയെ ആക്രമിച്ചത്.