തിരുവനന്തപുരം : സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ക്രമീകരണ ങ്ങൾ അവസാന ഘട്ടത്തിലേക്ക്. ക്ഷേത്ര ദർശനത്തിനായി ഇക്കുറി ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ ആണ് എത്തുക എന്നുള്ള പ്രതീക്ഷയിൽ ആണ് ട്രസ്റ്റ്.ഭക്തരുടെ ദർശനം സുഗമം ആക്കുന്നതിനു ഉള്ള ക്രമീകരണങ്ങളുടെ ഭാഗം ആയി ക്ഷേത്ര പരിസരം ബാരിക്കേടുകൾ വച്ച് തിരിച്ചു ള്ള പണികൾ അവസാന ഘട്ടത്തിൽ ആണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങൾ സ്ഥാ പിക്കുന്നതിന്റെ പണികൾ ഏതാണ്ട് പൂർത്തി ആയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് താത്ക്കാലികപോലീസ് കൺട്രോൾ റൂം, മറ്റു സർക്കാർ വകുപ്പുകളുടെ താത്ക്കാലിക ഓഫീസുകളുടെ നിർമാണ പ്രവർത്തന ങ്ങൾ തുടങ്ങിയിട്ടുണ്ട്.