പത്തനംതിട്ട: അടൂര്‍ മാരൂരില്‍ അക്രമികളുടെ വെട്ടേറ്റ് മരിച്ച വീട്ടമ്മയുടെ മക്കള്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുജാതയുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരാണ് പിടിയിലായത്. സുജാതയെ ആക്രമിച്ച സംഘത്തില്‍പ്പെട്ടയാളുടെ ഒന്നര വയസുള്ള കുട്ടിയെ നായയെ ഉപയോഗിച്ച് കടിപ്പിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സഹോദരന്മാരുടെ നേതൃത്വത്തില്‍ നടന്ന മണ്ണെടുപ്പിനെ എതിര്‍ത്ത സംഘത്തില്‍പ്പെട്ട വ്യക്തിയുടെ കുട്ടിയെയാണ് ഇവര്‍ നായയെ ഉപയോഗിച്ച് ആക്രമിച്ചത്. കുട്ടിയെ ആക്രമിച്ചതിന് പ്രതികാരം ചെയ്യാനായി ഇവരുടെ വീട്ടിലെത്തിയ അക്രമിസംഘംസുജാതയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.