കോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് 23കാരന്‍ മരിച്ചു. കോളിക്കല്‍ സ്വദേശി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസ് ആണ് മരിച്ചത്.കോളിക്കലില്‍ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു 23കാരനായ അനീസ്. ചൊവ്വാഴ്ച രാവിലെ കരുമലയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. രാവിലെ അപകടം നടന്ന ഉടന്‍ തന്നെ ഗുരുതരാവസ്ഥയിലായിരുന്ന അനീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെയാണ് അനീസ് മരിച്ചത്.