ലഖ്നൗ: യുപി ടൂറിസം വകുപ്പ് ഉന്നതഉദ്യോഗസ്ഥന്റെ ആത്മഹത്യ ജോലിഭാരം മൂലമെന്ന് ആരോപണം. ടൂറിസം വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ വിമലേഷ് കുമാര്‍ ഔദിച്യ ആണ് മുംബൈയിലെ രണ്ട് നില കെട്ടിട്ടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.ജോലിഭാരം മൂലം ഇദ്ദേഹം കനത്ത സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഭാര്യ വ്യക്തമാക്കുന്നു.
മുംബൈ തിലക് നഗറിലെ താരാ ഗഗന്‍ കെട്ടിട സമുച്ചയത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് ഔദിച്യ ചാടിയതെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ രാജവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉയരത്തില്‍ നിന്ന് വീണപ്പോള്‍ ഉണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലഖ്‌നൗവില്‍ ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഔദിച്യയെ പിന്നീട് മുംബൈയിലേക്ക് സ്ഥലംമാറ്റിയിരുന്നു. മുംബൈയിലെ വേള്‍ഡ് ട്രേഡ് സെന്ററിലായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചു വന്നത്.