പാലക്കാട് : ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവം. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലെ റാഫിക്ക് (31) നാണ് പൊള്ളലേറ്റത്. കോണ്‍ട്രാക്ടറായ ഇദ്ദേഹം കോണ്‍ഗ്രീറ്റ് ജോലികള്‍ പരിശോധിക്കുന്നതിനിടെ കഴുത്തില്‍ നീറ്റലും മറ്റും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന നടത്തി. അപ്പോഴാണ് സൂര്യതാപമേറ്റുള്ള പൊള്ളലാണെന്ന് മനസിലായത്. കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റിട്ടുണ്ട്.