മൂവാറ്റുപുഴ :രാത്രികാലങ്ങളില്‍ വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തിയ ആള്‍ പിടിയില്‍.ഐരാപുരം കുഴൂര്‍ സ്വാശ്രയ കോളേജിന് സമീപം പാറത്തട്ടയില്‍ വീട്ടില്‍ മനു മോഹന്‍ (23) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യൂസ്ഡ് ലോറി യാര്‍ഡുകളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപതോളം ബാറ്ററികള്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം ഉണ്ടായതിനെ തുടര്‍ന്ന് മോഷ്ടാക്കളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. രാത്രിയില്‍ സ്കൂട്ടറില്‍ എം.സി റോഡിലൂടെസഞ്ചരിച്ചായിരുന്നു മോഷണം. പ്രതിവിറ്റ ബാറ്ററികള്‍ കോലഞ്ചേരിയിലെ ആക്രി വില്പന കേന്ദ്രത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി. ആര്‍ഭാടജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയിരുന്നത്.