മാതാവിനെ ചവിട്ടിക്കൊന്ന കേസ് ; മകന്‌ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരില്‍ മാതാവിനെ ചവിട്ടിക്കൊന്ന കേസില്‍ മകന്‌ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.ചിറയിന്‍കീഴ്‌ രാമമന്ദിരത്തില്‍ ഗോപകുമാറിനെയാണ്‌ തിരുവനന്തപുരം സെഷന്‍സ്‌ കോടതി ജഡ്‌ജി ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ്‌ അനുഭവിക്കണമെന്നും ജഡ്‌ജി പ്രസൂണ്‍ മോഹന്‍ വിധിച്ചു.2012 മാര്‍ച്ച്‌ അഞ്ചിനാണ്‌ കേസിനാസ്‌പദമായ സംഭവം. മാതാവ്‌ സുകുമാരിയമ്മയോട്‌ ഗോപകുമാര്‍ പണം ആവശ്യപ്പെട്ടിരുന്നു. ഇത്‌ നല്‍കാന്‍ സുകുമാരിയമ്മ വിസമ്മതിച്ചതോടെ ഗോപകുമാര്‍ അമ്മയെ തള്ളിവീഴ്‌ത്തി. നിലത്തുവീണ സുകുമാരിയമ്മയുടെ നെഞ്ചിലും അടിവയറ്റിലും ഗോപകുമാര്‍ ശക്തമായി ചവിട്ടി.നെഞ്ചിലും അടിവയറിലും തലയിലുമേറ്റ പരിക്കാണ്‌ മരണത്തിന്‌ കാരണമായതെന്ന്‌ വിധിയില്‍ പറയുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 2 =