കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിക്ക് എതിരായ പരാതിയില്‍ പൊലീസ് കേസ് എടുത്തു.ഡോക്ടര്‍ പി. ബെഹിര്‍ഷാനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. അശ്രദ്ധമായി ചികിത്സിച്ചതിന് ഐപിസി 336 വകുപ്പ് പ്രകാരമാണ് കേസ്. തുടര്‍ അന്വേഷണത്തില്‍ മറ്റ് വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. പരിക്ക് പറ്റിയ ഇടത് കാലിന് പകരം 60 കാരിയുടെ വലത് കാലിനാണ് ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ചെയ്തത്. ബോധം തെളിഞ്ഞ ശേഷം രോഗി പറയുമ്ബോഴാണ് ഗുരുതര പിഴവ് ഡോക്ടര്‍ പോലും അറിഞ്ഞത്.വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി പി ബെഹിര്‍ഷാന്‍റെ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാല്‍ പരിക്ക് ഭേദമാകുമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. സര്‍ജറി പൂര്‍ത്തിയായി രാവിലെ ബോധം തെളിപ്പോള്‍ സജ്ന തന്നെ ഞെട്ടി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയിരിക്കുന്നു. വലതുകാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസ്ത്രക്രിയ.ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം.