അഞ്ചല്‍: വസ്തു വില്‍പന തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് മദ്യം വാങ്ങി നല്‍കി കാറില്‍ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കിയതായി പരാതി. ഇടമുളയ്ക്കല്‍ ബിനു സദനത്തില്‍ അനില്‍കുമാര്‍ എന്ന 42-കാരനാണ് മര്‍ദനമേറ്റത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചലില്‍ ടയര്‍ കട നടത്തിവരുന്ന നവാസിനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. നവാസും സുഹൃത്തുക്കളും ചേര്‍ന്ന് കാറില്‍ കയറ്റി അഞ്ചല്‍ ബൈപാസിലെത്തിക്കുകയും വാഹനത്തിലും റോഡിലിട്ടും മര്‍ദിക്കുകയായിരുന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞു.പിന്നീട് സുഹൃത്തുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അഞ്ചല്‍ ബൈപാസിനു സമീപമുള്ള വസ്തു കച്ചവടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെ കാരണം.നവാസിന്‍റെ ഡ്രൈവറും കടയിലെ ജീവനക്കാരനുമാണ് അനില്‍കുമാർ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.