കിളിമാനൂര്‍: യുവാവിനെ ആക്രമിച്ചകേസില്‍ കിളിമാനൂര്‍ സ്വദേശി വി. വിമലിനെ (34) പോലീസ് പിടിയില്‍. കിളിമാനൂര്‍ ചൂട്ടയില്‍ സ്വദേശി ഷിബുവിനെ (45) മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.ഷിബിവുനെ പഴയകുന്നുമ്മേല്‍ ബസ് സ്റ്റാന്‍ഡിന് സമീപം തടഞ്ഞുനിര്‍ത്തി കല്ല്‌കൊണ്ട് ഇടിച്ച് പരിക്കേല്‍പിച്ചതായാണ് കേസ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഷിബു വെഞ്ഞാറമൂട് സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെക്കുറിച്ച് തിരുവനന്തപുരം ജില്ല പോലീസ് മേധാവി ഡി.ശില്‍പ്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ ഇന്‍സ്‌പെക്ടര്‍ സനൂജിന്റെ നേതൃത്വത്തില്‍ എസ്.ഐ. വിജിത്ത്.കെ.നായര്‍, എ.എസ്.ഐ.താഹിറുദ്ദീന്‍, എസ്.സി.പി.ഒ.ഷാജി, സി.പി.ഒ.മാരായ ശ്രീരാജ്, സുഭാഷ്, ശരത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.