പത്തനംതിട്ട : ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ പണം നഷ്‌ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തു.അടൂര്‍ ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയില്‍ ടെസ്സന്‍ തോമസാ(32)ണു മരിച്ചത്.
എന്‍ജിനീയറായിരുന്ന ഇദ്ദേഹം ജോലി ഉപേക്ഷിച്ചാണ് ട്രേഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. കുറച്ചുകാലമായി ഓഹരി ഇടപാടു തന്നെ ആയിരുന്നു പ്രധാന വരുമാനമാര്‍ഗം. മുമ്പ് ഓഹരി വിപണിയിലെ ചെറിയ തിരിച്ചടികളില്‍നിന്ന് തിരിച്ചുകയറിയിരുന്നു.
അടുത്തകാലത്തായി വലിയ ട്രേഡിങ്ങില്‍ വലിയതോതില്‍ നഷ്‌ടം സംഭവിച്ചതായി പറയുന്നു. തുടര്‍ന്നു പലയിടത്തുനിന്നായി കൂടുതല്‍ പണം കടം വാങ്ങി ഓഹരി വിപണിയില്‍ നിക്ഷേപിക്കേണ്ടതായി വന്നു. ഇതിലും വീഴ്‌ചകള്‍ സംഭവിച്ചെന്നും സമീപകാലത്തായി ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.