തിരുവനന്തപുരം: നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു.ചൊവ്വ രാത്രി 10.30 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധന്‍ പകല്‍ 3.30ന് തൈക്കാട് ശാന്തികവാടത്തില്‍.സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്.