വണ്ടിപ്പെരിയാര്‍: തേങ്ങാക്കല്ലില്‍ അനധികൃത മദ്യവില്‍പ്പന നടത്തിക്കൊണ്ടിരുന്നയാളെ 13 ലിറ്റര്‍ വിദേശ മദ്യവുമായി പിടികൂടി.പൊക്കന്‍ബേബി എന്ന് വിളിക്കുന്ന സെല്‍വകുമാറാണ് (55) പിടിയിലായത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാജേഷും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. എസ്റ്റേറ്റ് മേഖലകളില്‍ വ്യാപകമായി മദ്യ വില്പന നടത്തുന്നെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.