ആലത്തൂര്‍: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളും പടക്കനിര്‍മാണത്തിനുള്ള രാസവസ്തുക്കളും പോലീസ് പിടികൂടി.രണ്ടു പേര്‍ അറസ്റ്റില്‍. വീടുകളില്‍ പെട്ടികളായി സൂക്ഷിച്ചിരുന്ന പതിനായിരത്തോളം പടക്കങ്ങളും പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളുമാണ് പിടികൂടിയത്.
കാവശേരി വലിയപറന്പ് സ്വദേശി സുന്ദരന്‍ (55), തോണിപ്പാടം നെല്ലിപ്പാടം സ്വദേശി ചന്ദ്രന്‍ (65) എന്നിവരാണ് അറസ്റ്റിലായത്.