ലിമ: പെറുവില്‍ 800 വര്‍ഷത്തിലേറെ പഴക്കമുള്ള ‘മമ്മി’യെ കാമുകിയാക്കി കൈവശം വച്ച യുവാവ് പൊലീസ് പിടിയിലായി.കണ്ടെടുക്കുമ്പോള്‍ ഫുഡ് ഡെലിവറി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മമ്മി.ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ജൂലിയോ സീസര്‍ ബെര്‍മേജോ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഐസോതെര്‍മല്‍ ബാഗിലായിരുന്നു മമ്മി. 600-800 വര്‍ഷം പഴക്കമുള്ള മമ്മിയാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഇത് തന്റെ കൈവശമുണ്ടെന്നാണ് ജൂലിയോയുടെ അവകാശവാദം.ജുവാനിത എന്നാണ് മമ്മിയെ യുവാവ് വിളിക്കുന്നത്. തന്റെ സ്പിരിച്വല്‍ ഗേള്‍ഫ്രണ്ടാണ് ജുവാനിതയെന്ന് ഇയാള് അവകാശപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് എത്തിയത്. “ജുവാനിത സദാസമയം എന്നോടൊപ്പമാണ്. എന്റെ മുറിയില്‍ ഇരിക്കും. എന്റെ കൂടെ കിടന്നുറങ്ങും. ഞാന്‍ അവളെ നല്ലവിധത്തില്‍ പരിപാലിക്കുന്നുണ്ട്.” എന്നായിരുന്നു വൈറലായ വീഡിയോയില്‍ ജൂലിയോ പറഞ്ഞത്.30 വര്‍ഷം മുമ്പ് തന്റെ പിതാവ് വീട്ടിലേക്ക് കൊണ്ടുവന്നതാണ് ജുവാനിതയെ എന്നാണ് പൊലീസിനെ അറിയിച്ചത്.അതേസമയം, ജുവാനിതയെന്ന് വിശേഷിപ്പിക്കുന്ന മമ്മി പുരുഷന്റേതാണെന്ന് പരിശോധനയില്‍ ഗവേഷകര്‍ കണ്ടെത്തി. ലിമയില്‍ നിന്നും ദൂരെ സ്ഥിതി ചെയ്യുന്ന പുനോ എന്ന മേഖലയില്‍ നിന്നുള്ളതാണ് മമ്മിയെന്നാണ് കണ്ടെത്തല്‍. ഏകദേശം 45 വയസ് പ്രായമുള്ള പുരുഷന്റെ മമ്മിയാണിതെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി.ഭ്രൂണാവസ്ഥയുടെ രൂപത്തിള്‍ കാലുകള്‍ മടക്കിയാണ് മമ്മി ഇരിക്കുന്നത്. നിറയെ ബാന്‍ഡേജുകള്‍ ശരീരത്തില്‍ കെട്ടി വച്ചിരിക്കുന്നതും കാണാം. മമ്മിയെ സ ര്‍ക്കാര്‍ ഏറ്റെടുത്ത് പുരാവസ്തു വകുപ്പിന് കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്.