തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഒരു വര്‍ഷത്തിനിടെ 64 മൃഗങ്ങള്‍ ക്ഷയരോഗം ബാധിച്ച് ചത്തെന്നും ഇപ്പോള്‍ മരണനിരക്ക് കുറയുകയും രോഗം നിയന്ത്രണ വിധേയമാവുകയും ചെയ്തതായി മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയില്‍ പറഞ്ഞു.ക്ഷയരോഗമുണ്ടായ മൃഗങ്ങളെ പാര്‍പ്പിക്കുന്ന കൂട്ടിലെ മാലിന്യം മറ്ര് കൂടുകളിലേക്ക് പോകുന്നത് തടയാന്‍ പ്രത്യേക ഡ്രെയിനേജ് സംവിധാനമുണ്ടാക്കി. മൃഗങ്ങളുടെ പ്രതിരോധശേഷി കൂട്ടാനും ബാക്ടീരിയല്‍ അണുബാധ തടയാനും നടപടിയെടുത്തു. എല്ലാ ദിവസവും അണുനാശിനി തളിക്കുന്നു. ജീവനക്കാര്‍ക്ക് ഗ്ലാസ്, ഗ്ലൗസ്, ഗംബോട്ട് എന്നിവ നല്‍കി. അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുന്നവരെ മറ്റിടങ്ങളില്‍ നിയോഗിക്കില്ല. സന്ദര്‍ശകര്‍ മൃഗങ്ങളുമായി ഇടപഴകാന്‍ അനുവദിക്കില്ല.സന്ദര്‍ശകര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.