ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് എ.എം. അഹമ്മദി (90) അന്തരിച്ചു. 1994 മുതല്‍ 1997 വരെ ചീഫ് ജസ്റ്റീസായിരുന്ന അദ്ദേഹം കീഴ്ക്കോടതിയില്‍നിന്നുതുടങ്ങി സുപ്രീം കോടതി ചീഫ് ജസ്റ്റീസായ ഏക വ്യക്തിയാണ്.അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജിയായാണ് തുടക്കം. ഐക്യരാഷ്‌ട്രസഭയുടെയും ലോക ബാങ്കിന്‍റെയും സ്പെഷല്‍ പ്രോജക്‌ടുകളില്‍ പങ്കാളിയായിട്ടുണ്ട്. പ്രശസ്ത അന്താരാഷ്ട്ര നിയമസ്ഥാപനങ്ങളായ അമേരിക്കന്‍ ഇന്‍ ഓഫ് ലോസ്, ലണ്ടനിലെ മിഡില്‍ ടെമ്ബിള്‍ ഇന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.