തിരുവല്ല: തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റ്ന്റും കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി.സെക്രട്ടറി അമ്ബലപ്പുഴ സദാനന്ദപുരം അുപമ വീട്ടില്‍ നാരായണന്‍ സ്റ്റാലിന്‍(51), അറ്റന്‍ഡര്‍ മണ്ണടി പാലവിള കിഴക്കേതില്‍ ഹസീന ബീഗം(42) എന്നിവരാണ് അറസ്റ്റിലായത്.വെളളിയാഴ്ച വൈകീട്ട് നാലുമണിയോടെ സെക്രട്ടറിയുടെ ഓഫിസില്‍ വെച്ചാണ് പത്തനംതിട്ട വിജിലന്‍സ് സംഘം ഇരുവരേയും പിടികൂടിയത്. നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണത്തിനുളള കരാറുകാരനായ എം ക്രിസ്റ്റഫറില്‍ നിന്ന് 25000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെക്രട്ടറിക്ക് മുന്നിലെത്തിയ കരാറുകരാനായ ക്രിസ്റ്റഫര്‍ പണം കൈമാറി. ഇതുവാങ്ങി ആദ്യം മേശയിലിട്ട സെക്രട്ടറി ഉടന്‍തന്നെ ഹസീനയെ വിളിച്ച്‌പണം കൈമാറി. പണമടങ്ങിയ കവറുമായി ഹസീന കാബിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വിജിലന്‍സ് സംഘം എത്തുകയായിരുന്നു.