നെയ്യാറ്റിന്‍കര: പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിക്ക് മര്‍ദനം. ആനാവൂര്‍ സ്വദേശി ഷിനോജും സുഹൃത്തും ചേര്‍ന്ന് നെയ്യാറ്റിന്‍കര ബസ്സ്റ്റാന്‍ഡില്‍ വെച്ച് വിദ്യാര്‍ഥിനിയുടെ മൊബൈല്‍ പിടിച്ചുവാങ്ങി മര്‍ദിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു.നാട്ടുകാര്‍ ഓടിച്ച് പിടികൂടിയെങ്കിലും ഇരുവരും കാറില്‍ കയറി രക്ഷപ്പെട്ടു. അമിതവേഗത്തില്‍ പോയ കാര്‍ രണ്ട് ഓട്ടോറിക്ഷകളെയും നാല് ബൈക്ക് യാത്രക്കാരെയും ഇടിച്ചു.