അഞ്ചല്‍: വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് കത്തിനശിച്ച നിലയില്‍. കരുകോണ്‍ നബീല്‍ മന്‍സിലില്‍ നാസറിന്‍റെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് കത്തിയത്.കഴിഞ്ഞദിവസം പുലര്‍ച്ചയാണ് സംഭവം. വീട്ടുമുറ്റത്ത് ശബ്ദവും പ്രകാശവും കേട്ട് വീട്ടില്‍നിന്ന് പുറത്തിറങ്ങിയ നാസര്‍ കാണുന്നത് ബൈക്ക് കത്തുന്നതാണ്.
തൊട്ടടുത്തുണ്ടായിരുന്ന കാറിലും ഓട്ടോയിലും തീ പടരുന്നതിന് മുന്നേ ബൈക്ക് തള്ളി മാറ്റുകയായിരുന്നു. വരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഞ്ചല്‍ പൊലീസ് മേല്‍നടപടിയെടുത്തു.സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച ആളിന്‍റെ രൂപസാദൃശ്യത്തിലുള്ള പരിസരവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. കരുകോൺ പള്ളി പടിഞ്ഞാറ്റതില്‍ റാഷിദ് (25) ആണ് അറസ്റ്റിലായത് .