കൊച്ചി :ബ്രഹ്മപുരം തീപിടിത്തത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തന്‍കുരിശ്, കിഴക്കമ്ബലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കാണ് അവധി. തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോര്‍പ്പറേഷനിലെയും സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.