പാലക്കാട് : പുതുശ്ശേരിയില്‍ മൊബൈല്‍ ടവര്‍ മോഷണക്കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍.തമിഴ്നാട് സേലം മേട്ടൂര്‍ സ്വദേശി ഗോകുല്‍ എന്നയാളെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.നേരത്തെ കവര്‍ച്ചാ സംഘത്തിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. സേലം സ്വദേശി ജി കൃഷ്ണകുമാറാണ് പിടിയിലായത്.പ്രവര്‍ത്തനരഹിതമായ ടവര്‍ കള്ളന്മാര്‍ അഴിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
മുംബൈ ആസ്ഥാനമായുള്ള ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവര്‍ത്തനരഹിതമായ 600 മൊബൈല്‍ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്. 7 ടവറുകള്‍ പാലക്കാട് നിന്നു മാത്രം മോഷണം പോയി.