വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ കോട്ടുകുന്നം മലയില്‍ തീപിടിത്തമുണ്ടായി; 200 ഏക്കറോളം വരുന്ന പ്രദേശത്തെ കുറ്റിക്കാടുകളും റബര്‍ തോട്ടങ്ങളിലെ അടിക്കാടുകളും കത്തിനശിച്ചു.ഞായറാഴ്ച വൈകീട്ടാണ് തീപിടിത്തം ആരംഭിച്ചത്. ഒരു പ്രദേശത്തുനിന്ന് തുടങ്ങിയ അഗ്നിബാധ നിമിഷനേരങ്ങള്‍ക്കുള്ളില്‍ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.പല സ്ഥലത്തും അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തത് തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസ്സം സൃഷ്ടിച്ചു. തിങ്കളാഴ്ച പകലും തീ ആളിപ്പടര്‍ന്നത് നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.ജനവാസമേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. ഇതിനിടെ ഒരു സ്ഥലത്തെ തീ നിയന്ത്രണവിധേയമാക്കിവരുമ്പോള്‍ മറ്റൊരിടത്ത് നിന്ന് തീ കത്തിത്തുടങ്ങുന്നത് നാട്ടുകാരിലും അഗ്നിരക്ഷാസേനക്കും സംശയത്തിനിടയാക്കിയിട്ടുണ്ട്.