തൊടുപുഴ: അന്യസംസ്ഥാന വ്യാപാരിയുടെ മുറിയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.സംഭവത്തില്‍ ആസാം സ്വദേശി അസറിനെ (25) തൊടുപുഴ ഡിവൈ.എസ്.പി കെ. മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടോടെ കുമ്പംകല്ലില്‍ പ്രതി താമസിക്കുന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരണം പിടിച്ചെടുത്തത്.