എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണ കള്ളക്കടത്ത് നടത്തിയ എയര്‍ ഇന്ത്യ കാബിന്‍ ക്രൂ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍.വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമീഷണറേറ്റ് പിടികൂടിയത്.
ബഹ്റൈന്‍- കോഴിക്കോട് – കൊച്ചി സര്‍വീസ് നടത്തുന്ന വിമാനത്തിലെ കാബിന്‍ ക്രൂവായ ഷാഫി സ്വര്‍ണം കൊണ്ടു വരുന്നതായി പ്രിവന്‍റീവ് കമീഷണറേറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
കൈകളില്‍ സ്വര്‍ണം ചുറ്റിവച്ച ശേഷം ഷര്‍ട്ടിന്റെ കൈ മൂടിയിട്ട് ഗ്രീന്‍ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്.