തിരുവനന്തപുരം: എസ്.ഐയെ കാറില്‍ തട്ടിക്കൊണ്ടുപോകുകയും ബിഷപ് ഹൗസ് ആക്രമിക്കുകയും ചെയ്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി കഞ്ചാവ് കടത്തിനിടെ പൊലീസിന്റെ പിടിയിലായി.നെയ്യാറ്റിന്‍കര കൂട്ടപ്പന കീര്‍ത്തനം വീട്ടില്‍ ശാന്തിഭൂഷണാണ് (42) ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.
ആര്യങ്കോടിന് സമീപം മൂന്നാട്ടുമുക്ക് പാലത്തിന് സമീപംവെച്ച് ചൊവ്വാഴ്ച രാത്രിയിലാണ് ഒന്നരകിലോ കഞ്ചാവുമായി കാറില്‍ വരികയായിരുന്ന ശാന്തിഭൂഷണെ സി.ഐ ശ്രീകുമാരന്‍നായരും സംഘവും പിടികൂടിയത്. കാറില്‍ കഞ്ചാവുമായി സഞ്ചരിച്ച് ചില്ലറ വില്‍പന നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് വെളിപ്പെടുത്തി.