കല്‍പ്പറ്റ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് കടത്തിയ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാപ്പുണ്ടിക്കലില്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്.നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം വീട്ടില്‍ മുനിയന്‍ എന്ന എം.പി നിയാസ് (31), മാനന്തവാടി അമ്ബുകുത്തി സജ്ന മന്‍സില്‍ എ. ഷറഫു (41), കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ വീട്ടില്‍ ഷാഹിദ് (37) എന്നിവരാണ് അറസ്റ്റിലായത്. ചില്ലറ വില്‍പ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നൂറോളം കഞ്ചാവ് പൊതികളടക്കം 2.040 കി.ഗ്രാം കഞ്ചാവാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. ലഹരിവില്‍പ്പന നടത്തിയ വകയില്‍ മൂവരും കൈവശം സൂക്ഷിച്ച രണ്ടായിരത്തോളം രൂപയും പോലീസ് സംഘം പിടികൂടിയിട്ടുണ്ട്.