പേരൂര്‍ക്കട: ജില്ലാ മാതൃകാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍.പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗര്‍ പൊയ്കവിള പുത്തന്‍വീട്ടില്‍ സ്വരാജ് (24), വഴയില മുട്ടന്‍വിള വീട്ടില്‍ ടോണി കുഞ്ഞുമോന്‍ (25) എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. സര്‍ക്കാര്‍ മോഡല്‍ ആശുപത്രിയില്‍ എത്തിയ ഇവര്‍ ആശുപത്രി ഗേറ്റ് ചാടിക്കടന്നത് ചോദ്യം ചെയ്ത സുരക്ഷാജീവനക്കാരെ ഇവര്‍ മര്‍ദ്ദിച്ചു. സുജിത്ത് (33) ,അജീഷ് (35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.പരിക്കേറ്റ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും പരാതി നല്‍കുകയുംചെയ്തു. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു