തിരുവനന്തപുരം : സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് എന്നും ഏവർക്കും മാതൃക ആകുകയാണ്. രണ്ടാം ഘട്ട ചികിത്സ സഹായ വിതരണം 14ന് ചൊവ്വാഴ്ച രാവിലെ 10മണിക്ക് ക്ഷേത്രം നടപ്പന്തലിൽ നടക്കും. രണ്ടാം ഘട്ടത്തിൽ ട്രസ്റ്റിനു മുൻപാകെ സഹായത്തിനായി നേരിട്ട് അപേക്ഷ നൽകിയവരിൽ നിന്ന് തിരഞ്ഞെടുത്ത രോഗികൾക്കാണ് ഈ ദിവസം ചികിത്സാ സാമ്പത്തിക സഹായം നൽകുന്നത്. രാവിലെ നടക്കുന്നപരിപാടിയുടെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ എ. ഗീതാ കുമാരി യുടെ ആദ്യക്ഷതയിൽ ആണ് പരിപാടികൾ നടക്കുന്നത്. സ്വാഗതം ട്രസ്റ്റ് പ്രസിഡന്റ് ബി. അനിൽകുമാർ ആശംസിക്കും.റിപ്പോർട്ട് സാമൂഹിക ക്ഷേമകമ്മിറ്റി കൺവീനർ ഡി. രാജേന്ദ്രൻ നായർ അവതരിപ്പിക്കും. ചടങ്ങിന് ആശംസകൾ അർപ്പിച്ചു ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ നായർ, ട്രസ്റ്റ് ട്രഷറ ർ പി കെ കൃഷ്ണൻ നായർ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി. ശോഭ, ജോയിന്റ് സെക്രട്ടറി എം എ അജിത് കുമാർ എന്നിവർ സംസാരിക്കും. കൃതജ്ഞത ട്രസ്റ്റ് സെക്രട്ടറി കെ. ശിശുപാലൻനായർ അർപ്പിക്കും.