തിരുവനന്തപുരം :- പ്രേം നസീർ സുഹൃത് സമിതിയുടെ ന്യൂദൽഹി ചാപ്റ്റർ പ്രവർത്തനമാരംഭിക്കുന്നു. ദില്ലി മലയാളി അസോസിയേഷനടക്കമുള്ള സംഘടനകളുമായി സഹകരിച്ചാണ് പുതിയ ചാപ്റ്റർ രൂപീകരിക്കുന്നതെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. മാർച്ച് 20 രാവിലെ 11 ന് ദില്ലിയിലെ മുനിർക്ക വിസ്ഡം പബ്ളിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ലിറ്ററസി സ്ഥാപകൻ ഡോ: ഹരീന്ദ്രൻ ആചാരി ലോഗോ പ്രകാശനം ചെയ്ത് ചാപ്റ്റർ ആ രംഭിക്കും. സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും.