കണ്ണൂര്‍ : ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. ആയിച്ചോത്ത് സ്വദേശി എം കെ സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
അതേസമയം, മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വീട്ടിനുള്ളില്‍നിന്ന് സ്‌ഫോടനം നടന്നതിന്റെ ലക്ഷണമില്ലെന്നും വീടിന്റെ പിറകുവശത്തുനിന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് നിഗമനം.