ശoഖുംമുഖം: വലിയതുറയില്‍ സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിന് തീയിട്ട കേസിലെ പ്രതി പിടിയില്‍. കാസര്‍കോട് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനെയാണ് (40) വലിയതുറ പൊലിസ് അറസ്റ്റ് ചെയ്‌തത്.സെന്റ് ആന്റണീസ് ഹൈസ്‌കൂളിന് സമീപത്തെ സിംഫണി കാറ്ററിംഗ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനാണ് പ്രതി തീയിട്ടത്. ഏകദേശം 13 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിനുണ്ടായത്.തുടര്‍ന്ന് സ്ഥാപന ഉടമ നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കാറ്ററിംഗ് സ്ഥാപനത്തിലെ ഉടമയുടെ സഹോദരനുമായുള്ള വാക്കു തര്‍ക്കമാണ് സ്ഥാപനത്തിന് തീയിടാന്‍ കാരണമെന്ന് പ്രതി സമ്മതിച്ചതായി പൊലിസ് പറഞ്ഞു.