ശംഖുംമുഖം: വിദേശത്തു നിന്ന് കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോയോളം തൂക്കം വരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഇന്നലെ പുലര്‍ച്ചെ 3.45ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസിന്റെ ഐ.എക്‌സ് 546 നമ്പര്‍ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.സ്വര്‍ണം മിശ്രിത രൂപത്തില്‍ രണ്ട് പായ്ക്കറ്റുകളിലാക്കി വിമാനത്തിലെ സീറ്റിനടിയിലെ കുഷനിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ലാന്‍ഡിംഗ് നടത്തി യാത്രക്കാര്‍ പുറത്തിറങ്ങിയശേഷം കസ്റ്റംസ് അധികൃതര്‍ വിമാനത്തിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് സീറ്റ് നമ്പര്‍ 11ബി,11ഡി എന്നീ സീറ്റുകള്‍ക്കടിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്.