വര്‍ഷോപ്പ് ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച കേസ്; രണ്ട് പ്രതികൾ പോലീസ് പിടിയിൽ

മൂന്നാര്‍: വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വര്‍ഷോപ്പ് ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.ഓട്ടോ ഡ്രൈവമാരായ കാര്‍ത്തിക്, മദന്‍കുമാര്‍ തുടങ്ങിയവരെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റു രണ്ട് പ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം പെരിയവാര സ്റ്റാന്‍റില്‍ വാഹനം മാറ്റുന്നത് സംബന്ധിച്ച്‌ നടന്ന തര്‍ക്കത്തിനിടെയാണ് സ്റ്റാന്‍റിനടുത്ത് വര്‍ക്ക് ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകന്‍ രാമറിന് കുത്തേറ്റത്.
വലത് കൈയ്ക്കും വയറിനും കുത്തേറ്റ ഇയാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമറിന്‍റെ അച്ഛന്‍ അയ്യാ ദുരൈ പെരിയവാര സ്റ്റാന്‍റില്‍ വാഹനം നിര്‍ത്തുന്നതിനായി പ്രതികളുടെ ഓട്ടോ തള്ളി മാറ്റിയിട്ടിരുന്നു പിന്നീട് ഇയാളുടെ വാഹനം മുന്നില്‍ നിര്‍ത്തി. എന്നാല്‍ ഇത് ചോദ്യം ചെയ്ത് . മദന്‍കുമാര്‍, കാര്‍ത്തിക്ക്, മുനിയാണ്ടിരാജ് തുടങ്ങിയവര്‍ രംഗത്തെത്തി. വാഹനം മാറ്റണമെന്ന് അയ്യാ ദുരൈയോട് ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം മാറ്റാന്‍ ഇയാള്‍ കൂട്ടാക്കിയില്ല.തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. അടുത്ത ദിവസം വൈകുന്നേരം അയ്യാദുരൈയുടെ മകന്‍ രാമര്‍ ഇത് ചോദ്യം ചെയ്തതോടെ പ്രതികള്‍ സംഘം ചേര്‍ന്ന് ഇയാളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതികളായ മദന്‍കുമാര്‍, കാര്‍ത്തിക്ക് എന്നിവരെ ഇന്നലെ മൂന്നാര്‍ പോലീസ് പിടികൂടുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − 2 =