കുമളി: സംസ്ഥാന അതിര്‍ത്തി ജില്ലയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവുമായി യുവാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ബൊമ്മി നായ്ക്കന്‍പ്പെട്ടി സ്വദേശി ദിനേഷ് കുമാര്‍ എന്ന 27-കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കേരളത്തിലേക്ക് കടത്താന്‍ പാക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് തേനി ലഹരി വിരുദ്ധ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സത്യയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവ് കോട്ടയം, എറണാകുളം ജില്ലകളിലെത്തിക്കാനാണ് സൂക്ഷിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.