തൃശ്ശൂർ : തൃശ്ശൂരിലെ കുന്നംകുളം പാറേമ്പാടത്ത് ടോറസ്സും കാറും അപകടത്തില്‍പ്പെട്ടു. കാര്‍ യാത്രികരായ ദ മ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ വൈകുന്നേരം 3.30-ഓടെ പാറേമ്പോടത്താണ് അപകടം സംഭവിച്ചത്.
പെരിങ്ങോട് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്ന ടോറസ്സ് മുന്നില്‍ പോയി കാറില്‍ തട്ടുകയായിരുന്നു. ഇടിയെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ടോറസ്സിന്റെ മുന്നില്‍ അകപ്പെട്ടു. നൂറ് മീറ്ററില്‍ കൂടുതല്‍ ദൂരം ടോറസ്സ് ലോറി കാറിനെ വലിച്ചിഴച്ചു കൊണ്ടു പോയി.