പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്ത് വച്ച് യുവാവിന് കത്തി കുത്തേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ മൊട്ടാമ്പ്രത്തെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ചാപ്പയില്‍ അഷറഫി (47 ) നെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയായ ചൂട്ടാട് ഏരിപ്രത്തെ ബൈത്തുറഹ്മയിലെ താമസക്കാരനായ കെ.എം ഇജാസി (26) നെ പഴയങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സന്തോഷ് കുമാറും സംഘവും താമസ സ്ഥലത്ത് നിന്ന് പിടികൂടി.
ഇജാസ് നാളുകളായി ലഹരി വസ്തുകള്‍ ഉപയോഗിക്കുകയും രഹസ്യമായി വില്പന നടത്തുന്നുണ്ടെന്നും വീട്ടില്‍ അറിയിച്ച വൈരാഗ്യത്തിലാണ് പ്രതി അഷ്‌റഫിനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.