കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് വാഹനങ്ങള്‍ മോഷണം നടത്തി നിമിഷങ്ങള്‍ക്കകം എന്‍ജിന്‍ നമ്പറും, ചേയ്സ് നമ്പറും ടേംബര്‍ ചെയ്ത ശേഷം വിവിധ പാര്‍ട്ട്സുകളാക്കി വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. പൊളി മാര്‍ക്കറ്റിലെ കച്ചവടക്കാരനായ കെ.പി ഇക്ബാല്‍ (54 ), കെ.വി യൂനസ് (38 ) ,കെ.കെ മണി(42)എന്നിവരാണ് നടക്കാവ് പൊലീസ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലിലേക്ക് മാറ്റി. മാര്‍ച്ച് 11 ന് സരോവരം ഭാഗത്ത് നിറുത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷ മോഷണം പോയ സംഭവത്തില്‍ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്.സബ് ഇന്‍സ്പെക്ടര്‍മാരായ ബിനു മോഹന്‍, ബാബു.
പുതുശ്ശേരി, പവിത്ര കുമാര്‍. എന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത് , ഹരീഷ് കുമാര്‍ സി, ബബിത്ത് കുറി മണ്ണില്‍, സന്ദീപ്.വി.,ഷിജിത്ത് നായര്‍ കുഴി,വന്ദന കെ.ടി. എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. മുന്‍ കാല ഘട്ടങ്ങളില്‍ മോഷണം പോയ ശേഷം കണ്ടെത്താന്‍ സാധിക്കാത്ത വാഹനങ്ങള്‍ പ്രതികള്‍ ഇത് പോലെ പൊളിച്ച് പാര്‍ട്ട് സുകളാക്കി വില്‍പ്പന നടത്തിയിട്ടുണ്ടൊ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.