മങ്കട: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ തിരൂര്‍ക്കാട്ട് ഐ.ടി.സിക്ക് സമീപം വളവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു.പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ആലപ്പുഴ സ്വദേശിനി അല്‍ഫോന്‍സയാണ് (സ്നേഹമോള്‍ -22) മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ച 6.50നാണ് സംഭവം. സഹയാത്രികന്‍ തൃശൂര്‍ വന്നുക്കാരന്‍ അശ്വിന് പരിക്കേറ്റു. യുവാവിനെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.ആലപ്പുഴ പുന്നപ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് വാടക്കല്‍ പൂമതൃശ്ശേരി നിക്സന്‍റെ ഏക മകളാണ് അല്‍ഫോന്‍സ.