തിരുവനന്തപുരം:- മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തലസ്ഥാനത്ത് പ്രേം നസീർ സ്ക്വയർ വരുന്നു. ദീർഘനാളത്തെ ആവശ്യത്തെ തുടർന്നാണ് ആരാധകരുടെ ചിരകാലാഭിലാഷം സർക്കാർ നിറവേറ്റി തന്നതെന്നും, സർക്കാരിന് ഈ വേളയിൽ നന്ദി പ്രകടിപ്പിക്കുന്നതായുംസ്ക്വയർ നിർമ്മാണത്തിനു വേണ്ടി മുൻ കൈ എടുത്ത പ്രേം നസീർ സുഹൃത് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ അറിയിച്ചു. നന്തൻ കോട് ജംഗ്ഷനിലെ .പൊതുമരാമത്ത് റൗണ്ട് എബൌട്ടാണ് പ്രേം നസീർ സ്ക്വയർ എന്ന് നാമകരണം ചെയ്യുവാൻ സർക്കാർ അനുമതി നൽകിയത്. നാച്യുറൽ കമ്പനിയാണ് സ്ക്വയർ ഡിസൈൻ ചെയ്തത്. സ്ക്വയർ നിർമ്മാണ ചിലവും പരിപാലനവും സുഹൃത് സമിതി തന്നെ വഹിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് സമിതിയാണ് അത് വഹിക്കുന്നത്.സ്ക്വയർ നിർമ്മാണ പ്രവർത്തന ഉത്ഘാടനം മാർച്ച് 24 വൈകുന്നേരം 5.30 ന്
വി.കെ. പ്രശാന്ത് എം.എൽ.എ. നിർവ്വഹിക്കും. കൗൺസിലർമാരായ ഡോ.കെ.എസ്. റീന . പാളയം രാജൻ, വി.വി.രാജേഷ്, മുൻ മന്ത്രി വി.എസ്.ശിവകുമാർ , മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ബീമാപള്ളി റഷീദ്, മുൻ മേയർ കെ.ശ്രീകുമാർ , നിംസ് മെഡിസിറ്റി എം.സി.എം.എസ്. ഫൈസൽ ഖാൻ എന്നിവർ സംബന്‌ധിക്കും. പ്രേം നസീറിന്റെ 97-ാo ജൻമദിനമായ ഏപ്രിൽ ഏഴിന് സ്ക്വയർ നിർമ്മാണം പൂർത്തീകരിച്ച് ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.