കരുനാഗപ്പള്ളി: മുനിസിപ്പാലിറ്റിയുടെ കീഴില്‍ കേശവപുരത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തില്‍ തീപിടിത്തം.ബുധന്‍ രാവിലെ 9.30നാണ് ഇവിടെനിന്ന് പുക ഉയരുന്നത് തൊഴിലാളികള്‍ കണ്ടത്. പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ക്കാണ് തീപിടിച്ചത്. ഇവ സൂക്ഷിക്കുന്നതിനായി നിര്‍മിച്ച ചെറിയ ഷെഡും കത്തിനശിച്ചു. പ്ലാസ്റ്റിക് തരംതിരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. പുക അന്തരീക്ഷത്തിലേക്ക് വ്യാപിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു.കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേന എത്തി രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കി.