തിരുവനന്തപുരം: ജലദൗര്‍ലഭ്യം ഇല്ലാതാക്കി എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.സംസ്ഥാന ലോകജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകള്‍ ശുചിയായി സൂക്ഷിക്കണം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീടുകളില്‍ നിന്ന് ആരംഭിക്കുകയും ജലലഭ്യത പ്രവര്‍ത്തനങ്ങള്‍ ത്വരിതമാക്കുകയും വേണം. ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഓരോ ഉദ്യോഗസ്ഥരും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഗുഡ് വില്‍ അബാസഡര്‍മാരായി മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.തിരുവനന്തപുരം ഐ.എം.ജിയില്‍ നടന്ന ചടങ്ങില്‍ ജലലഭ്യതയുംശുചീകരണപ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്ന മാറ്റങ്ങള്‍ ത്വരിതപ്പെടുത്തുക എന്നീ വിഷയത്തെ അധികരിച്ചുള്ള വിവിധ സെഷനുകള്‍ സംഘടിപ്പിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഷീല എ എം, ശുചിത്വമിഷന്‍ ഡയറക്ടര്‍, പ്രവീണ്‍ കെ എസ്, ശ്രീനാരായണന്‍ നമ്പൂതിരി, സുധീര്‍ പടിക്കല്‍ എന്നിവര്‍ സംസാരിച്ചു.ഡോ.സുജ ആര്‍ മോഡറേറ്ററായിരുന്നു.