തിരുവനന്തപുരം : അനന്ത പുരിയെ ഭക്തിയിൽ ആറാ ടിച്ചു കൊണ്ടു പൂജപ്പുര മണ്ഡപം സരസ്വതി ക്ഷേത്രത്തിൽ പാൽപ്പായസപൊങ്കാല നടന്നു. രാവിലെ 9മണിക്ക് ക്ഷേത്രത്തിൽനിന്നും ചെണ്ട മേളം ഉയർന്നു. ക്ഷേത്രത്തിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പുകളിൽ അഗ്നി ജ്വലിപ്പിച്ച തോടെ ക്ഷേത്ര പരിസരത്തുള്ള ആയിരക്കണക്കിന് ഭക്തർ ഒരുക്കിയിരുന്ന പൊങ്കാല അടുപ്പുകളിൽ തീ പകർന്നു. കൗ ൺ സിലർ, ക്ഷേത്ര ഭാരവാഹികളായ മഹേശ്വരൻ നായർ,ബാലചന്ദ്രൻ, ശരണ്യ ശശി, വട്ടവിള ഗോപൻ, മുൻമേയർ ചന്ദ്രിക, പൂജപ്പുര രാധാകൃഷ്ണൻ നായർ, ശ്രീബുദ്ധൻ, വി. ബാബുരാജ് തുടങ്ങിയ പ്രമുഖർ തദ വസരത്തിൽ സന്നിഹി തർ ആയിരുന്നു.