മുംബൈ: ദുബായില്‍നിന്നും മുംബൈയിലേക്കുള്ള വിമാന യാത്രയ്‌ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാര്‍ക്കെതിരെ കേസ്.ഇന്‍ഡിഗോ വിമാനത്തില്‍ ബുധനാഴ്‌ചയാണ് സംഭവം.
ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് അറസ്‌റ്റിലായത്. ദുബായില്‍ ഒരുവര്‍ഷം ജോലി ചെയ്‌തതിന് ശേഷം നാട്ടിലേക്ക് മടങ്ങിയ സന്തോഷത്തിലായിരുന്നു ഇരുവരും. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്നു വാങ്ങിയ മദ്യം ഇവര്‍ വിമാനത്തിനുള്ളില്‍ വച്ചു തന്നെ പകുതിയും കുടിച്ചു തീര്‍ത്തിരുന്നു.
മദ്യപിച്ച് ലക്കുകെട്ടതോടെ വിമാനത്തിലെ ജീവനക്കാരോടും സഹയാത്രക്കാരോടും അപമര്യാദയായി പെരുമാറുകയും ബഹളമുണ്ടാക്കുകയും ചെയ്‌തു.
തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട് ഈ വര്‍ഷം വിമാനത്തില്‍ നടക്കുന്ന ഏഴാമത്തെ അനിഷ്‌ട സംഭവമാണിത്.