തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാര്‍ച്ച് 24 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്തെക്കന് കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ സാധ്യതയെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇന്ന് രാത്രി കേരളത്തിലെ നാല് ജില്ലകളില്‍ മഴ സാധ്യത കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.