കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡില്‍ എയ്ഞ്ചല്‍ സ്കൂളിനു സമീപം താമസിക്കുന്ന വിമുക്തഭടനും റിട്ട.എക്സൈസ് ഓഫീസറുമായ മാധവാലയത്തില്‍ ടി.കെ. മാധവന്‍ (89) ആണു മരിച്ചത്.വാര്‍ധക്യസഹജമായ അസുഖങ്ങളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്പലത്ത് സംസ്കരിച്ചു.ഗുരുതര രോഗവുമായി ആശുപത്രിയിലെത്തുന്നവരെ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു കോവിഡ്പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്