അടൂര്‍ : കടമ്പനാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു.രണ്ടു പേര്‍ക്ക് പരുക്കേറ്റു. പത്തനാപുരം മാലൂര്‍ കൊല്ലാറക്കുഴിയില്‍ സുനില്‍കുമാര്‍ (37) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കാണ് പരുക്ക്.കടമ്പനാട്-ഏഴംകുളം മിനി ഹൈവേയില്‍ കടമ്പനാട് വേമ്പനാട്ടഴികത്ത് മുക്കില്‍ ഇന്നലെ രാത്രി 7.50 ഓടെയായിരുന്നു അപകടം. പോരുവഴി മലനട അമ്പലത്തിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയവരാണ് അപകടത്തിപ്പെട്ടത്. കാറിനുള്ളില്‍ രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണുണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.